കേരള ഗവണ്‍മെന്‍റ്   ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ പരിധിയിലുള്ള സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗത്തിന്‍റെ ഭാഗമാണ് ആയുര്‍വേദ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം. സംസ്ഥാനത്ത് ആയുര്‍വേദ സിദ്ധ യുനാനി ഔഷധ നിര്‍മ്മാണ മേഖലയുടെ നിയന്ത്രണം ഈ വിഭാഗത്തിന്റെ പരിധിയിലാണ്. ഔഷധനിർമ്മാണ ലൈസൻസ് , അനുബന്ധ ആധികാരിക അനുമതി രേഖകൾ എന്നിവ നല്കുക, ഔഷധ നിര്‍മ്മാണ വിപണന മേഖലകളിലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിന്‍മേല്‍ നടപടികള്‍ സ്വീകരിക്കുക, ഔഷധങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുക എന്നിവ ഈ വിഭാഗത്തിന്റെ അധികാരപരിധിയില്‍പ്പെട്ടവയാണ്. ബഹുമാനപ്പെട്ട കേരള ഡ്രഗ്‌സ് കണ്‍ട്രോളര്‍ ആണ് ഈ വിഭാഗത്തിന്റെ നിയന്ത്രണാധികാരി.

ആയുര്‍വേദ സിദ്ധ യുനാനി ഔഷധങ്ങള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നതിനുള്ള സംസ്ഥാന ലൈസന്‍സിംഗ് അധികാരി ആയുര്‍വേദ ഡെപ്യൂട്ടി ഡ്രഗ്‌സ് കണ്‍ട്രോളര്‍ ആണ്. സംസ്ഥാന ലൈസന്‍സിംഗ് അധികാരിയുടെ കാര്യാലയം തിരുവനന്തപുരത്ത് സ്ഥിതി ചെയ്യുന്നു. കൊല്ലം, എറണാകുളം, കോഴിക്കോട് എന്നീ ജില്ലകളിലായി മൂന്ന് ഡ്രഗ്സ് ഇന്സ്പെക്ടര്മാരുടെ കാര്യാലയങ്ങളും പ്രവർത്തിക്കുന്നു.