banner
PlayPause
previous arrow
next arrow
cm

ശ്രീ പിണറായി വിജയൻ
മുഖ്യമന്ത്രി

veena george

ശ്രീമതി. വീണാ ജോർജ്ജ്
ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി

Rajan Khobragade

ഡോ. രാജൻ ഖൊബ്രഗഡെ
അഡീഷണൽ ചീഫ് സെക്രട്ടറി
(ആരോഗ്യവും കുടുംബക്ഷേമവും)

Dr. Sujith Kumar K

ഡോ.സുജിത്ത് കുമാർ കെ
ഡ്രഗ്സ് കൺട്രോളർ

Dr-Jaya-V-Dev

ഡോ.ജയ.വി. ദേവ്
ഡെപ്യൂട്ടി ഡ്രഗ്സ് കൺട്രോളർ (ആയുർവേദം) & സ്റ്റേറ്റ് ലൈസൻസിംഗ് അതോറിറ്റി (ASU)

ആയുര്‍വേദ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം

കേരള ഗവണ്‍മെന്‍റ്   ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ പരിധിയിലുള്ള സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗത്തിന്‍റെ ഭാഗമാണ് ആയുര്‍വേദ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം. സംസ്ഥാനത്ത് ആയുര്‍വേദ സിദ്ധ യുനാനി ഔഷധ നിര്‍മ്മാണ മേഖലയുടെ നിയന്ത്രണം ഈ വിഭാഗത്തിന്റെ പരിധിയിലാണ്. ഔഷധനിർമ്മാണ ലൈസൻസ് , അനുബന്ധ ആധികാരിക അനുമതി രേഖകൾ എന്നിവ നല്കുക, ഔഷധ നിര്‍മ്മാണ വിപണന മേഖലകളിലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിന്‍മേല്‍ നടപടികള്‍ സ്വീകരിക്കുക, ഔഷധങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുക എന്നിവ ഈ വിഭാഗത്തിന്റെ അധികാരപരിധിയില്‍പ്പെട്ടവയാണ്. ബഹുമാനപ്പെട്ട കേരള ഡ്രഗ്‌സ് കണ്‍ട്രോളര്‍ ആണ് ഈ വിഭാഗത്തിന്റെ നിയന്ത്രണാധികാരി.

ആയുര്‍വേദ സിദ്ധ യുനാനി ഔഷധങ്ങള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നതിനുള്ള സംസ്ഥാന ലൈസന്‍സിംഗ് അധികാരി ആയുര്‍വേദ ഡെപ്യൂട്ടി ഡ്രഗ്‌സ് കണ്‍ട്രോളര്‍ ആണ്. സംസ്ഥാന ലൈസന്‍സിംഗ് അധികാരിയുടെ കാര്യാലയം തിരുവനന്തപുരത്ത് സ്ഥിതി ചെയ്യുന്നു. കൊല്ലം, എറണാകുളം, കോഴിക്കോട് എന്നീ ജില്ലകളിലായി മൂന്ന് ഡ്രഗ്സ് ഇന്സ്പെക്ടര്മാരുടെ കാര്യാലയങ്ങളും പ്രവർത്തിക്കുന്നു.

അപ്ഡേറ്റുകൾ

  • എല്ലാ വര്‍ഷവും ജൂണ്‍ 30- ന് മുന്‍പായി ഔഷധനിര്‍മ്മാണ സ്ഥാപനങ്ങള്‍ അതത് വര്‍ഷം ഉപയോഗിച്ച അസംസ്‌കൃത ഔഷധങ്ങളുടെ വിശദാംശങ്ങള്‍ നാഷണല്‍ മെഡിസിനല്‍ പ്ലാന്റ് ബോര്‍ഡിന്റെ വെബ്‌സൈറ്റില്‍ അയച്ചു നല്‍കേണ്ടതാണ്.
  • ഇ-ഔഷധി പോര്‍ട്ടലിലെ രജിസ്‌ട്രേഷന്‍ നടപടികള്‍ അടിയന്തിരമായി പൂര്‍ണ്ണമാക്കേണ്ടതാണ്.

Fresh Drug License/Loan License

  • Form 25D – Licence to manufacture for sale of Ayurveda, Siddha or Unani Drugs.
  • Form 25E- Loan Licence to manufacture for sale of Ayurvedic , Siddha or Unani Drugs

Fresh Good Manufacturing Certificate(GMP)

Good Manufacturing Practice for Ayurveda, Siddha and Unani drugs ensures that, the pharmaceutical premises, raw materials used for manufacturing , the complete manufacturing processes, the quality control measures adopted and the manufactured drug released for sale are all of acceptable quality as specified in Schedule T of Drugs & Cosmetic Act 1940 & Rules 1945

Retention of Drug License/Loan License

Fresh Licenses are issued with perpetual validity . Each Licensee should have to submit a declaration of the compliance of Schedule T of Drugs & cosmetic Act at their premises , in every year for the retention of Drug License.

Retention of GMP Certificate

Retention of GMP Certificate should be done in every five years.

Approval of AYUSH Drug Testing Laboratory and its renewal

A certificate of approval of Institutions for carrying out tests on Ayurvedic, Siddha and Unani Drugs and raw materials used in their manufacture on behalf of Licensees who manufacture for sale of Ayurvedic Siddha and Unani drugs. The Certificate issued to Approved Drug Testing Laboratories are also to be renewed after the validity of 3 years

Retention of Drug License/Loan License

Fresh Licenses are issued with perpetual validity . Each Licensee should have to submit a declaration of the compliance of Schedule T of Drugs & cosmetic Act at their premises , in every year for the retention of Drug License.

സ്റ്റാറ്റ്യൂട്ടറി സേവനങ്ങൾ

ഗുഡ് മാനുഫാക്ചറിംഗ് സർട്ടിഫിക്കറ്റ് (GMP)

ഔഷധ നിര്‍മ്മാണത്തിനായി തിരഞ്ഞെടുക്കുന്ന സ്ഥലം, കെട്ടിടം, അസംസ്‌കൃത ഔഷധങ്ങള്‍, ഔഷധ നിര്‍മ്മാണ പ്രക്രിയകള്‍, ഗുണനിലവാര പ്രക്രിയകള്‍, വിപണത്തിനായി തയ്യാറാക്കുന്ന ഔഷധങ്ങള്‍ എന്നിവ എല്ലാം സ്വീകാര്യമായ ഗുണനിലവാരം പാലിക്കുന്നതാകണം എന്ന് ഡ്രഗ്‌സ് & കോസ്‌മെറ്റിക് ആക്റ്റ്‌1940, റൂള്‍സ് 1945, ഷെഡ്യൂള്‍ റ്റി ആനുശാസിക്കുന്നു. ടി നിയമപ്രകാരം പ്രവർത്തിക്കുന്ന സ്ഥാപനങ്ങള്ക്ക് അനുവദിക്കുന്ന സർട്ടിഫിക്കറ്റ് .

ഡ്രഗ് ലൈസൻസ്/ലോൺ ലൈസൻസ് നിലനിർത്തൽ

ഡ്രഗ്‌സ് & കോസ്‌മെറ്റിക് ആക്റ്റ് ഷെഡ്യൂള്‍ റ്റി- ല്‍ പ്രതിപാദിക്കുന്ന നിലവാരം പാലിക്കുന്ന സ്ഥാപനങ്ങള്‍ക്ക് അനുവദിക്കുന്ന ലൈസന്‍സുകള്‍ ടി നിലവാരം പാലിക്കപ്പെടുന്ന കാലത്തോളം നിലനില്‍ക്കുന്നതായിരിക്കും. എല്ലാ വര്‍ഷവും ഇത് സംബന്ധിച്ച് ഒരു സത്യപ്രസ്താവന സ്ഥാപന അധികൃതര്‍ ഹാജരാക്കേണ്ടതാണ്. (കൂടുതല്‍…)

ജിഎംപി സർട്ടിഫിക്കറ്റ് നിലനിർത്തൽ

ഗുഡ് മാനുഫാക്ച്ചറിംഗ് പ്രാക്ടീസ് (ശുദ്ധ നിര്‍മ്മാണ പ്രക്രിയ) സര്‍ട്ടിഫിക്കറ്റ് നിലനിര്‍ത്തുന്നതിന് അഞ്ച് വര്‍ഷത്തിലൊരിക്കല്‍ ജി.എം.പി സര്‍ട്ടിഫിക്കറ്റ് റീട്ടെന്‍ഷന്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.

ആയുഷ് ഡ്രഗ് ടെസ്റ്റിംഗ് ലബോറട്ടറിയുടെ അംഗീകാരവും അതിന്റെ പുതുക്കലും

ഔഷധസൗന്ദര്യ സംവര്‍ദ്ധക നിയമപ്രകാരം വിവിധ ഔഷധങ്ങള്‍ പരിശോധിച്ച്‌ ഗുണനിലവാരമുറപ്പാക്കി റിപ്പോര്‍ട്ട് നല്‍കുന്നതിനായി വിവിധ ലബോറട്ടറികള്‍ക്ക്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌ പ്രത്യേകം അംഗീകാരം നല്‍കുന്നുണ്ട്. ഈ അനുമതി മൂന്ന് വര്‍ഷത്തിലൊരിക്കല്‍ പുതുക്കേണ്ടതാണ് (കൂടുതല്‍…)

ഫ്രീ സെയില്‍ സർട്ടിഫിക്കറ്റും നോൺ കൺവിക്ഷൻ സർട്ടിഫിക്കറ്റും

രാജ്യത്തിന് പുറത്തേക്ക് ഔഷധങ്ങള്‍ വിപണനം നടത്തുന്നതിനായി ഫ്രീ സെയില്‍ സര്‍ട്ടിഫിക്കറ്റ്, നോണ്‍ കണ്‍വിക്ഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ അനുവദിക്കുന്നു

മരുന്നുകളുടെ പരസ്യങ്ങളുടെ അംഗീകാരം

ആയുര്‍വേദ സിദ്ധ യുനാനി ഔഷധങ്ങള്‍ സംബന്ധിച്ച് പരസ്യം ചെയ്യുന്നതിന് മുന്‍കൂട്ടി സംസ്ഥാന ലൈസന്‍സിംഗ് അതോറിറ്റിക്ക് അപേക്ഷ നല്‍കി അനുമതി വാങ്ങേണ്ടതാണ്. അപ്രകാരം യൂണീക്ക് ഐഡന്റിഫിക്കേഷന്‍ നമ്പര്‍ നേടിയ പരസ്യങ്ങള്‍ മാത്രമേ പ്രസിദ്ധീകരിക്കുവാന്‍ പാടുള്ളൂ.