1. ആയുര്‍വേദ സിദ്ധ യുനാനി ഔഷധങ്ങള്‍ നിര്‍മ്മിച്ചു വില്‍പ്പന നടത്തുന്നതിന് എന്തൊക്കെ അനുമതികളാണ് നേടേണ്ടത്?
ഇന്ത്യയില്‍ ആയുര്‍വേദ സിദ്ധ ഔഷധങ്ങള്‍ വില്‍പ്പനയ്ക്കായി നിര്‍മ്മിക്കുന്നതിന് അടിസ്ഥാനപരമായി നേടിയിരിക്കേണ്ടത് ഔഷധ നിര്‍മ്മാണ ലൈസന്‍സാണ്.

2. എന്താണ് ജി.എം.പി. സര്‍ട്ടിഫിക്കറ്റ്?
ശുദ്ധ നിര്‍മ്മാണ പ്രക്രിയ എന്ന് പറയാവുന്ന വിധം ഡ്രഗ്‌സ് & കോസ്‌മെറ്റിക് ആക്റ്റ് 1940, റൂള്‍സ് 1945- ലെ ഷെഡ്യൂള്‍ റ്റി അനുശാസിക്കുന്ന അടിസ്ഥാനസൗകര്യങ്ങളും പ്രവര്‍ത്തനങ്ങളും പരിപാലിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഡ്രഗ്‌സ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്‌മെന്റ് അനുവദിക്കുന്ന സര്‍ട്ടിഫിക്കറ്റാണ് ജിഎംപി സര്‍ട്ടിഫിക്കറ്റ്.

3. ലൈസന്‍സ് നേടുവാന്‍ എന്തൊക്കെയാണ് അടിസ്ഥാനപരമായി തയ്യാറാക്കേണ്ടത്?
ഡ്രഗ്‌സ് & കോസ്‌മെറ്റിക് ആക്റ്റ് 1940 & റൂള്‍സ് 1945 ഷെഡ്യൂള്‍ റ്റി അനുശാസിക്കും പ്രകാരമുള്ള അടിസ്ഥാന സൗകര്യങ്ങളും ക്രമീകരണങ്ങളും

കെട്ടിടം

എ). ഏറ്റവും കുറഞ്ഞത് 1200 സ്‌ക്വയര്‍ ഫീറ്റ് ഉള്ളതും കഴുകി വൃത്തിയാക്കാനാകും വിധമുള്ള ചുമരുകളോടും തറകളോടു കൂടിയതും പ്രാണിശല്യമുണ്ടാകാത്ത വിധം ക്രമീകരിക്കപ്പെട്ടതുമായ കെട്ടിടം.

ബി). നിര്‍മ്മിക്കുവാന്‍ ഉദ്ദേശിക്കുന്ന ഔഷധങ്ങളുടെ നിര്‍മ്മാണ പ്രക്രിയകള്‍ക്ക് ആവശ്യമായി വരുന്ന യന്ത്രോപകരണങ്ങളും പാത്രങ്ങളും.

സി). വൈദ്യുതിയുടേയും ശുദ്ധജലത്തിന്റെയും ലഭ്യത.

ഡി). നിർമ്മാണ പ്രക്രിയയ്ക്ക് ആവശ്യമായ അങ്ങാടി മരുന്നുകള്‍ തരംതിരിച്ച് സൂക്ഷിച്ചു വക്കുന്നതിനുള്ള മുറികള്‍

ഇ) . നിർമ്മാണ പാക്കിംഗ് പ്രക്രിയയ്ക്ക് ആവശ്യമായ വസ്തുക്കൾ സൂക്ഷിക്കുന്നതിനുള്ള മുറികൾ

എഫ്). യന്ത്രോപകരണങ്ങള്‍ക്കുള്ള മുറികള്‍

ജി). ഔഷധങ്ങളുടെ ഗുണനിലവാര പരിശോധനയ്ക്ക് ലാബ്

എച്ച്). ഔഷധങ്ങള്‍ ബോട്ടിലുകളില്‍ നിറച്ച് പായ്ക്ക് ചെയ്യുന്നതിനുള്ള പ്രത്യേക സൗകര്യങ്ങള്‍

ഐ). പാക്ക്ഡ് ഔഷധങ്ങളുടെ സ്റ്റോക്ക് മുറി.

ജെ). ജീവനക്കാര്‍ക്കുള്ള വിശ്രമ മുറികള്‍, ശൗചാലയങ്ങള്‍

കെ). ഖരദ്രവ മാലിന്യങ്ങൾ ഫലപ്രദമായി നിർമ്മാർജ്ജനം ചെയ്യുന്നതിന് ആവശ്യമായക്രമീകരണങ്ങൾ.

ജിവനക്കാര്‍

1.ഔഷധനിർമ്മാണ മേൽനോട്ടത്തിന് ബി എ എംഎസ്/ ബി എസ് എം എസ്/ ബി യു എം എസ് യോഗ്യതയുള്ള സാങ്കേതിക വിദഗ്ധൻ/വിദഗ്ധ

2. ഗുണനിലവാര നിയന്ത്രണ വിഭാഗത്തില്‍

എ. കെമിസ്റ്റ് – ബിഎസ് സി കെമിസ്ട്രി/ബിഫാം/ബിഫാം (ആയുര്‍വേദം)
ബി. ബോട്ടണിസ്റ്റ്- ബി എസ് സി ബോട്ടണി/ബിഫാം (ആയുര്‍വേദം)

4. എവിടെയാണ് ഡ്രഗ് ലൈസന്‍സിന് അപേക്ഷിക്കേണ്ടത്?
അപേക്ഷ മതിയായ രേഖകളോടെ തയ്യാറാക്കി അതത് ജില്ലകളില്‍ മേല്‍ അധികാരപരിധിയിലുള്ള മേഘലാ ഓഫീസുകളില്‍ സമര്‍പ്പിക്കേണ്ടതാണ്

5. മേഖലാ ഓഫീസുകള്‍ എവിടെയൊക്കെ സ്ഥിതി ചെയ്യുന്നു?
ഡ്രഗ്‌സ് ഇന്‍സ്‌പെക്ടറുടെ കാര്യാലയം(ആയുര്‍വേദം), കൊല്ലം- (കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലക്കാര്‍ക്ക്)
ഡ്രഗ്‌സ് ഇന്‍സ്‌പെക്ടറുടെ കാര്യാലയം(ആയുര്‍വേദം), എറണാകുളം – ( ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, ഇടുക്കി ജില്ലക്കാര്‍ക്ക്)
ഡ്രഗ്‌സ് ഇന്‍സ്‌പെക്ടറുടെ കാര്യാലയം(ആയുര്‍വേദം), കോഴിക്കോട്-(കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍,കോഴിക്കോട് ജില്ലക്കാര്‍ക്ക്)

6. ആയുര്‍വേദ സിദ്ധ യുനാനി ഔഷധങ്ങള്‍ക്ക് വില്‍പ്പനയ്ക്ക് ലൈസന്‍സ് നേടേണ്ടതുണ്ടോ?
ആയുര്‍വേദ സിദ്ധ യുനാനി ഔഷധങ്ങള്‍ വില്‍പ്പന നടത്തുന്നതിനായി പ്രത്യേകം ലൈസന്‍സ് നേടേണ്ടതായില്ല. അംഗീകൃത ആയുര്‍വേദ ഔഷധ നിര്‍മ്മാണ ലൈസന്‍സ് നേടി നിര്‍മ്മിക്കപ്പെട്ട ഔഷധങ്ങള്‍ മാത്രമേ വില്‍പ്പന നടത്തുവാന്‍ പാടുള്ളൂ എന്നത് ആയുര്‍വേദ സിദ്ധ യുനാനി ഔഷധ വില്‍പ്പനയില്‍ ശ്രദ്ധിക്കേണ്ടതാണ്.