ഔഷധസൗന്ദര്യ സംവര്‍ദ്ധക നിയമപ്രകാരം വിവിധ ഔഷധങ്ങള്‍ പരിശോധിച്ച്‌ ഗുണനിലവാരമുറപ്പാക്കി റിപ്പോര്‍ട്ട് നല്‍കുന്നതിനായി വിവിധ ലബോറട്ടറികള്‍ക്ക്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌ പ്രത്യേകം അംഗീകാരം നല്‍കുന്നുണ്ട്. ഈ അനുമതി മൂന്ന് വര്‍ഷത്തിലൊരിക്കല്‍ പുതുക്കേണ്ടതാണ്
റൂൾ 160 ബി (2) പ്രകാരം പറഞ്ഞിരിക്കുന്ന എല്ലാ അടിസ്ഥാന സൗകര്യങ്ങളും ക്രമീകരണങ്ങളും സ്ഥാപനത്തില് ഉണ്ടായിരിക്കണം. ഇതിനായി കേന്ദ്രഗവണ്മെന്റില് നിന്നും സംസ്ഥാനഗവണ്മെന്റില് നിന്നും നിയോഗിക്കപ്പെടുന്ന ഇന്സ്പെക്ടര്മാര് സംയുക്തമായി സ്ഥാപനം പരിശോധിച്ച് സമർപ്പിക്കുന്ന റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തില് സംസ്ഥാന ലൈസന്സിംഗ് അതോറിറ്റി ഫോം 48- ല് ഔഷധഗുണനിലവാര പരിശോധനലാബുകള്ക്ക് അനുമതിനല്കുന്നു.

ഫോം 48 സര്ട്ടിഫിക്കറ്റ്പുതുക്കുന്നതിനുള്ള അപേക്ഷ അത്കാലഹരണപ്പെടുന്നതിന്മുന്പോ അല്ലെങ്കില് കാലഹരണപ്പെട്ടതിന്ശേഷം 6 മാസത്തിനുള്ളില് അധികപരിശോധനാഫീസ് അടച്ചു കൊണ്ടോ സമര്പ്പിക്കേണ്ടതാണ്. 6 മാസത്തിനുള്ളിൽ പുതുക്കലിനുള്ള അപേക്ഷ നൽകിയില്ലെങ്കിൽ അംഗീകാരം കാലഹരണപ്പെട്ടതായി കണക്കാക്കും. തുടര്ന്ന്പ്രവര്ത്തിക്കുന്നതിന്സ്ഥാപനം വീണ്ടും അനുമതി നേടേണ്ടതാണ്.